Tuesday , March 3 2026, 11:43 am

News

വരുന്നു അതിതീവ്ര മഴ; കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലാകളിലും ഓറഞ്ച് അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മഴവെള്ളപ്പാച്ചലില്‍ മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറിലെ …

Read More »

4.80 ഗ്രാം എം.ഡി.എം.എയുമായി വയനാട്ടില്‍ യുവാവ് പിടിയില്‍

കല്‍പറ്റ: വയനാട് വൈത്തിരി ട്രിപ്പിള്‍ സിക്സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളുടെ സഹകരണത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 4.80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. താമരശേരി രാരോത്ത് വി.സി.സായൂജിനെയാണ്(33) അറസ്റ്റ് ചെയ്തത്. വൈത്തിരി പൊലീസ് ഇന്‍സ്പെക്ടര്‍ സി.ആര്‍.അനില്‍കുമാര്‍, എസ്.ഐ എം. സൗജല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്ള മുബാറക്, സി.പി.ഒമാരായ അനൂപ് വേലായുധന്‍, എം.സന്തോഷ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം ചുണ്ടേല്‍ വെള്ളംകൊല്ലിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഉപയോഗത്തിനും വില്‍പനയ്ക്കും സായൂജ് മയക്കുമരുന്ന് …

Read More »

കനത്ത മഴ; അട്ടപ്പാടിയിലെ വിവിധ മേഖലകള്‍ 24 മണിക്കൂറായി ഇരുട്ടില്‍

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. കനത്ത മഴയിലും കാറ്റിലും 33 കെ.വി വൈദ്യുതി ലൈനില്‍ മരം വീണാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ എത്തിച്ചുകൊണ്ട് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിന് തടസമായി അട്ടപ്പാടി മേഖലയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിനിടെ കേരളത്തില്‍ കാലവര്‍ഷം …

Read More »

വീണ്ടും കോവിഡ് ആശങ്ക; മേയ് മാസം കേരളത്തില്‍ 273 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. മേയ് മാസത്തില്‍ 273 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ വരെ നൂറില്‍ താഴെ മാത്രമായിരുന്നു രോഗബാധിതരുടെ എണ്ണം. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. ജില്ലയില്‍ 82 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ …

Read More »

പുലി സാന്നിധ്യം: ബത്തേരിയില്‍ വനസേന നിരീക്ഷണം ശക്തമാക്കി

സുല്‍ത്താന്‍ ബത്തേരി: നഗരത്തില്‍ പുലി സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ വനസേന നിരീക്ഷണം ശക്തമാക്കി. പുലി ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആര്‍.ആര്‍.ടിയും ഇരുളം സ്റ്റേഷനില്‍നിന്നുള്ള വനസേനാംഗങ്ങളും ഇന്നു രാവിലെ മുതല്‍ പരിശോധന നടത്തിവരികയാണ്. വെള്ളിയാഴ്ച രാത്രി സെന്റ് ജോസഫ്സ് സ്‌കൂളിനു സമീപം പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ വരെ പട്രോളിങ് നടത്തിയിരുന്നു.

Read More »

കൊടുവാള്‍ കാട്ടി ഭീഷണി; കണ്ണൂരില്‍ ഏട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വിഡിയോക്കായി ചിത്രീകരിച്ചതാണെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അമ്മ തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലങ്കടവ് സ്വദേശിയായ മാമച്ചനെന്ന് വിളിക്കുന്ന ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ …

Read More »

വയനാട് കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു

പുല്‍പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ നാല് വയസുള്ള ആടിനെയാണ് പുലി കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപം കൂട്ടില്‍നിന്നാണ് പുലി ആടിനെ പിടിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ ആടിന്റെ രണ്ട് കുഞ്ഞുങ്ങളെ പുലി പിടിച്ചിരുന്നു. വനസേനാംഗങ്ങള്‍ രാവിലെ സ്ഥലത്ത് നിരീക്ഷണം നടത്തി. ജനവാസമേഖലയില്‍ ഭീതി പരത്തുന്ന പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പുലി …

Read More »

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശം

തിരുവനന്തപുരം: കാലവര്‍ഷം ഇന്ന് കര തൊടാനിരിക്കെ സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപാക നാശനഷ്ടം. എല്ലാ ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് ഇടവിട്ട സമയങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് നല്ലളത്ത് 100 കെ.വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലം പൊത്താതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടവര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട് മലയോര മേഖലകളിലെല്ലാം ഇന്നലെ മുതല്‍ …

Read More »

സംസ്ഥാനത്ത് കനത്ത മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് മഴ കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. …

Read More »

‘ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കി’: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. ശാസ്ത്രീയമായ നിര്‍മാണമല്ല നടക്കുന്നതെന്നും മണ്ണിന്റെ ഉറപ്പ് പോലും പരിശോധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നത് മുതല്‍ …

Read More »