Tuesday , March 3 2026, 6:50 am

News

കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നു

കാട്ടാക്കട: വീട് കുത്തിത്തുറന്ന് 5 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം പെരുമന കട്ടറകുഴിയിൽ പ്രതാപ ചന്ദ്രന്റെ വീട് കുത്തിത്തുറന്നാണ് സ്വർണവും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനും രാത്രി 9 നും ഇടെയാണ് മോഷണം നടന്നത്.       വീട്ടുകാർ കുട്ടികളുടെ സ്കൂളിലായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീട്ടില്‍ കയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും …

Read More »

കളമശേരി കോൺഗ്രസ് ഏറ്റെടുക്കുമോ? നടൻ രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ? ആത്മവിശ്വാസത്തിൽ യുഡിഎഫ്

കൊച്ചി:എറണാകുളം ജില്ലയിൽ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 എണ്ണം ഉൾപ്പെടെ ജില്ലയിലെ 14 സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. സ്ഥാനാര്‍ഥി നിർണയത്തിൽ കൂട്ടലും കിഴിക്കലും സജീവം. യുഡിഎഫിന്റെ ഒൻപതു സിറ്റിങ് എംഎൽമാരും മത്സരിക്കാനുള്ള സാധ്യത നില‍നിൽക്കുമ്പോഴും ചില സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന സൂചനകളുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജില്ലയായതിനാൽ കോൺഗ്രസിന് അഭിമാന പോരാട്ടം കൂടിയാണ്. അതിനാൽ അസ്വാരസ്യങ്ങൾ പരമാവധി ഒഴിവാക്കിയുള്ള സ്ഥാനാർഥി നിർണയമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ നേതാക്കൾ പറയുന്നു. എൽഡിഎഫിന്റെ …

Read More »

സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചു, ബസ് ഡ്രൈവറടക്കം 9 പേര്‍ക്ക് പരിക്ക്

ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്. വെളളിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്പെട്ടത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍ …

Read More »

അധ്യാപകന്റെ മോശം പരാമർശം: തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികൾ പ്രതിഷേധത്തിൽ

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധിക്കുന്നത്. കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു.         പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. …

Read More »

6 വർഷത്തിനിടെ വർധിച്ചത് 50 കോടിയുടെ സ്വത്ത്, സംശയനിഴലിൽ അൻവർ;വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം

കൊച്ചി : മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകൾ ചോദ്യം ചെയ്തതിനു പിന്നിൽ ഏതാനും വർഷങ്ങൾക്കിടയിലെ വൻ വരുമാന വർധനവും. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വരുമാന വർധനവും അന്വേഷണ പരിധിയിലായത്. 2015ൽ അൻവറിന്റെ സ്വത്ത് 14.3 കോടി രൂപയായിരുന്നെങ്കിൽ 2021ൽ ഇത് 64.14 കോടി രൂപയായി വർധിച്ചു. അടുത്തിടെ അൻവറിന്റെ …

Read More »

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, പാർട്ടി പറഞ്ഞ എല്ലായിടത്തും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്’; എം.മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടി പറഞ്ഞ എല്ലായിടത്തും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. തന്ന റോൾ താൻ ഗംഭീരമാക്കി. പൊതു പ്രവർത്തകനായി തുടരുന്നതിനൊപ്പം നടനായും തുടരുമെന്നും എം മുകേഷ് വ്യക്തമാക്കി.ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പൊതു പ്രവര്‍ത്തനം തുടരും. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ അപ്പോള്‍ നോക്കാം.എല്ലാം പാര്‍ട്ടി പറയട്ടെ. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. …

Read More »

ചൂരൽമല ദുരന്തം: സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ്; ദുരിതബാധിതർക്ക് നൂറ് വീട് പണിയാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 13ന്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീട് പണിയാൻ മൂന്നിടങ്ങളിൽ ആയാണ് സ്ഥലം. ഇതിൽ മേപ്പാടി പഞ്ചായത്തിൽ കണ്ടെത്തിയ മൂന്നേകാൽ ഏക്കർ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ ഈ മാസം 13 ന് നടക്കുമെന്ന് വയനാട് ഡിസിസി പ്രസിഡൻ്റ് ടിജെ ഐസക് വ്യക്തമാക്കി.      ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടഭൂമി ആണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ …

Read More »

താജ്മഹലിലെ ‘രഹസ്യ അറ’ തുറക്കുന്നു! സൗജന്യമായി കാണാം; സഞ്ചാരികൾക്ക് സുവർണാവസരം

ലോകമഹാദ്ഭുതമായ താജ്മഹലിലെ കബറിടങ്ങൾ സൗജന്യമായി കാണാൻ സഞ്ചാരികൾക്ക് അപൂർവ അവസരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസം പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഉറൂസ് ദിനങ്ങളിൽ മാത്രമാണ് ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ സന്ദർശകർക്കായി തുറന്നുകൊടുക്കുക. ജനുവരി 15, 16, 17 തീയതികളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. സമയക്രമം താഴെ പറയും പ്രകാരമാണ്: ജനുവരി 15, 16: …

Read More »

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; 3 നേതാക്കള്‍ക്കെതിരെ ബിജെപി നടപടി എടുത്തു

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതിനു പിന്നാലെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു 3 നേതാക്കള്‍ക്കെതിരെ നടപടി എടുത്ത് ബിജെപി.        കവടിയാര്‍, കാഞ്ഞിരംപാറ, മുടവന്‍മുകള്‍ വാര്‍ഡുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ച കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂര്‍കാവ് മണ്ഡലം മീഡിയ കണ്‍വീനര്‍ സുനില്‍ കുമാര്‍, നേമം മണ്ഡലം സെക്രട്ടറി രാജ്കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ …

Read More »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

 തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കെജിഎംസിടിഎ ജനുവരി 13 മുതല്‍ പ്രതിഷേധം നടത്തും. ജനുവരി 19 ന് സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിക്കും. അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു.         ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. താല്‍ക്കാലിക- കൂട്ടസ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, …

Read More »