കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കാനും വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി 12 നിര്‍ദേശങ്ങളടങ്ങിയ കരട് മാര്‍ഗ്ഗരേഖ ഹൈക്കോടതി പുറപ്പെടുവിച്ചു. വിദഗ്ദ പാനലും ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ പ്രതികളായ രണ്ടുകേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് വി.ജി അരുണിന്റേതാണ് വിധി. ചികിത്സാപ്പിഴവ് ഉണ്ടായി എന്ന പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭ്യമായ രേഖകള്‍ ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, …
Read More »കോഴിക്കോട്ട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം, ജില്ലയിൽ ഒമ്പത് രോഗികൾ
കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശിനിയായ 43 കാരിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചത്. ബീച്ച് ആശുപത്രിയിൽ നിന്നെത്തിച്ച ഇവരുടെ സ്രവ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം ഉറപ്പായത്. ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആറു പേർ. മലപ്പുറം, വയനാട് ജില്ലക്കാരാണ് മറ്റ് രോഗികൾ . രോഗം പടരുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇനിയുമായിട്ടില്ല. സ്വദേശിനിയായ …
Read More »കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ള രണ്ടുപേരില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും
കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ …
Read More »പ്രതീക്ഷയേകി എച്ച്‌ഐവി പ്രതിരോധ വാക്‌സിന്‍ പരീക്ഷണം; യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം ലഭിച്ചാല്‍ വിപണിയിലേക്ക്
കോഴിക്കോട്: ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാണ് എച്ച്‌ഐവി. അസുഖം ബാധിച്ചാല്‍ പഴയത് പോലൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയും. എച്ചഐവി പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (EMA) യുടെ പരീക്ഷണങ്ങള്‍. ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിനെതിരെ (HIV) ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ലെനാകാപാവിര്‍ എന്ന കുത്തിവെയ്പ്പ് മരുന്നിന് അനുമതി നല്‍കാന്‍ ഇഎംഎ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനോട് ശുപാര്‍ശ ചെയ്തിരിക്കയാണ്. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 27 യൂറോപ്യന്‍ …
Read More »തടി കുറയ്ക്കാന്‍ യുട്യൂബിനെ ആശ്രയിച്ചു; മൂന്നുമാസമായി തണുത്ത ജ്യൂസ് മാത്രം കഴിക്കും; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കുളച്ചല്‍: തടി കുറയ്ക്കാനും ഫ്റ്റിനസ്സാകാനുമൊക്കെ യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. യൂട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് പറയുന്നത് അപ്പടി വിഴുങ്ങുന്നവരും കുറവല്ല. അത്തരത്തിലൊരു ദുരന്തമാണ് കുളച്ചല്‍ സ്വദേശിയായ 17കാരനും സംഭവിച്ചത്. പ്ലസ്ടു കഴിഞ്ഞ് തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരുന്നതിന്റെ മുന്നോടിയായാണ് കന്യാകുമാരി ജില്ലയിലെ കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ തടികുറയ്ക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ കയറി തടികുറയ്ക്കാനുള്ള വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്ന ശക്തീശ്വര്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ …
Read More »പനിച്ച് വിറച്ച് കേരളം: ദിനംപ്രതി ചികിത്സ തേടുന്നത് 10000ത്തിലേറെപ്പേര്‍
കോഴിക്കോട്: ഒരാഴ്ചയായി സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയെത്തുന്നത് ദിനംപ്രതി പതിനായിരത്തിലേറെപ്പേര്‍. ഡെങ്കി, എലിപ്പനി, വൈറല്‍ പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായാണ് രോഗികളെത്തുന്നത്. കൂടുതല്‍ പേരേയും വൈറല്‍ പനിയാണ് ബാധിച്ചത്. കാലാവസ്ഥയിലെ മാറ്റം പനി പടരാന്‍ കാരണമായെന്നാണ് നിഗമനം. കഴിഞ്ഞമാസം കോവിഡ് പടര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത്തവണ ഡെങ്കി, എലിപ്പനി രോഗങ്ങളാണ് ആശങ്കയായിരിക്കുന്നത്. ഒരാഴ്ചക്കിടെ മുന്നൂറിലധികം പേര്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ജൂലൈയില്‍ 4883 പേര്‍ ചികിത്സ തേടി. ഡെങ്കി ബാധിച്ച് …
Read More »ഇന്ത്യയില്‍ പ്രചാരമേറി എഗ്ഗ് ഫ്രീസിംഗ്: ഇനി ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭധാരണമാകാം
എഗ്ഗ് ഫ്രീസിംഗ് അഥവാ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന രീതിക്ക് ഇന്ത്യയില്‍ അടുത്തകാലത്തായി പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭം ധരിക്കാനും അമ്മയാകാനും ഇതുവഴി സ്ത്രീകള്‍ക്ക് കഴിയും എന്നതാണ് എഗ്ഗ് ഫ്രീസിംഗിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. ആരോഗ്യപരമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ ഗര്‍ഭധാരണം നീണ്ടുപോകുന്ന സ്്ത്രീകളും പ്രത്യുല്‍പാദന ശേഷി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത്തരത്തില്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നുണ്ട്. ‘ഊസൈറ്റ് ക്രയോപ്രിസര്‍വേഷന്‍’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ വഴി അണ്ഡങ്ങള്‍ സംരക്ഷിച്ച് സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കുന്നു. …
Read More »നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത; മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ …
Read More »നിപ; കോഴിക്കോട് ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി …
Read More »പാലക്കാട് യുവതിക്ക് നിപ; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍
പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേരാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്.
Read More »
DeToor reflective wanderings…