മുംബൈ: താരാരാധന പലരും പല തരത്തിലാണ് പ്രകടിപ്പിക്കുക. ചിലര്‍ ദൈവത്തെ പോലെ താരങ്ങളെ പൂജിക്കും. മറ്റുചിലര്‍ വഴിപാടു നടത്തിയും താരങ്ങളെ അനുകരിച്ചുമൊക്കെ ജീവിക്കും. ഇതില്‍ നിന്നെല്ലാം അല്‍പം കടന്ന ഒരു പരിപാടിയാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഒരു ആരാധിക ചെയ്തത്. മരിക്കുന്നതിന്റെ തൊട്ടുമുന്‍പ് 2018ലാണ് നിഷ പാട്ടീല്‍ എന്ന 62 കാരി തന്റെ ഇഷ്ട നടനായ സഞ്ജയ് ദത്തിന്റെ പേരില്‍ തന്റെ സമ്പാദ്യങ്ങള്‍ എഴുതി വയ്ക്കുന്നത്. ഒന്നും രണ്ടും …
Read More »ജെ.സി ഡാനിയേല്‍ പുരസ്‌കാരം വേടന്; ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമ
തിരുവനന്തപുരം: 16ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം മികച്ച സംവിധായകനായി. മികച്ച ഗായകനുള്ള അവാര്‍ഡ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍) നേടി. ആസിഫ് അലി, ചിന്നു ചാന്ദ്‌നി എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡ് നേടി. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് …
Read More »മലയാളികളുടെ വാനമ്പാടി; കെ.എസ് ചിത്രയ്ക്കിന്ന് 62-ാം പിറന്നാള്‍
കോഴിക്കോട്: കെ.എസ് ചിത്ര എന്ന പേരിന് മുന്‍പിലോ പിന്‍പിലോ എന്തെങ്കിലും അലങ്കാരങ്ങള്‍ വേണമെന്ന് തോന്നുന്നില്ല. മലയാളികളികളുടെ നെഞ്ചിലെ സ്വകാര്യ അഹങ്കാരമാണ് ചിത്രച്ചേച്ചി എന്ന് പറയാം. അത്രയേറെ ആരാധകരാണ് അവരുടെ പാട്ടുകള്‍ക്കുള്ളത്. സംഗീതലോകത്ത് കഴിവിന്റേയും വിനയത്തിന്റേയും പര്യായമായി കരുതപ്പെടുന്ന ചിത്രച്ചേച്ചിക്ക് ഇന്ന് 62ാം പിറന്നാളാണ്. പുതിയത്, പഴയത് തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചേറ്റിയ സ്വരമാണ് ചിത്രച്ചേച്ചിയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്ത് കരമന കൃഷ്ണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകളായാണ് ജനനം. ആദ്യഗുരു …
Read More »പര്‍ദ്ദയിട്ട് പത്രിക സമര്‍പ്പിക്കാനെത്തി സാന്ദ്രതോമസ്; തുറിച്ചു നോട്ടം ഒഴിവാക്കാനെന്ന് വിശദീകരണം
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസെത്തിയത് പര്‍ദ്ദ ധരിച്ച്. ചില ആളുകളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പര്‍ദ്ദ ധരിച്ചതെന്നും പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ സമര്‍പ്പിച്ചത്. സംഘടന പുരുഷന്മാരുടെ കുത്തകയാണെന്നും പോലീസ് കുറ്റപത്രം നല്‍കിയവരാണ് അധികാരത്തിലുള്ളതെന്നും സാന്ദ്ര പറഞ്ഞു. സംഘടന കുറച്ചുകാലമായി ചില ആളുകളുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നും സംഘടനയ്‌ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് മത്സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തന്നെ അപമാനിച്ചവരെ …
Read More »മൈക്കിള്‍ ജാക്‌സന്റെ ബയോപിക് അടുത്ത ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും
പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബയോപിക് ‘മൈക്കിള്‍’ 2026 ഏപ്രില്‍ 24ന് റിലീസ് ചെയ്യും. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റിലീസിനെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നത്. ജോണ്‍ ലോഗന്റെ തിരക്കഥയില്‍ ആന്റോയിന്‍ ഫുക്വ ആണ് ചിത്രത്തിന്റെ സംവിധാനം. മൈക്കിള്‍ ജാക്‌സന്റെ ബന്ധു ജാഫര്‍ ജാക്‌സനാണ് അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അതിദൈര്‍ഘ്യവും 1994ല്‍ ജാക്‌സനെതിരെ നടന്ന ലൈംഗിക പരാതിയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ കൂടുതല്‍ വ്യക്തത …
Read More »അഭിനയം മാത്രമല്ല പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്; തയ്യല്‍ മെഷീനിലെ ആദ്യഗാനം പുറത്ത്
അഭിനയത്തില്‍ മാത്രമല്ല വേണമെങ്കില്‍ പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്. താരം മുഖ്യവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ‘തയ്യല്‍ മെഷീനിലെ’ ഗാനമാണ് ഗായത്രി പാടിയത്. സി.എസ് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കടത്തനാട്ടെ കളരിയില്‍’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗോപ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഗോപിക ഗോപ്‌സ് …
Read More »‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’ ഹിറ്റായി മോഹന്‍ലാല്‍ പരസ്യം
‘ആരും കൊതിച്ചു പോകും.. സത്യമായിട്ടും.!’ കേള്‍ക്കുമ്പോള്‍ ഒരു സിനിമ ഡയലോഗുപോലെ തോന്നാം. എന്നാല്‍ ഇതൊരു പരസ്യ വാചകമാണ്. തുടരും സിനിമയ്ക്ക് ശേഷം ചിത്രത്തിലെ നായകനും വില്ലനും ഒരുമിച്ച പരസ്യ ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ട്രെന്‍ഡിങ് വിഷയങ്ങളിലൊന്ന്. ജ്വല്ലറി രംഗത്തെ പുത്തന്‍ രാജ്യാന്തര ശൃംഖല വിസ്‌മേര ജുവല്‍സിന്റെ പരസ്യത്തിലാണ് മോഹന്‍ലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ച് ഒരു തകര്‍പ്പന്‍ ഹിറ്റ് കാഴ്ചക്കാര്‍ക്കായി സമ്മാനിച്ചത്. പരമ്പരാഗത സ്വര്‍ണ പരസ്യ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ …
Read More »മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.
Read More »അപമര്യാദയായി പെരുമാറിയെന്ന പരാതി; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഷൈനും വിന്‍സിയും ഒന്നിച്ചെത്തിയ ഒരു പരിപാടിക്കിടെയാണ് സംഭവം. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍. ഓരോ കാര്യവും …
Read More »ലക്കി ഭാസ്‌കര്‍ 2 ഉണ്ടാകുമോ?; സൂചന നല്‍കി സംവിധായകന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്ലൂരി. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയത്. ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.
Read More »
DeToor reflective wanderings…