Friday , October 31 2025, 4:44 am

Entertainment

4K മികവിൽ അമരം വീണ്ടും തീയറ്ററുകളിൽ ;പുനർപ്രദർശനം നവംബർ 7 മുതല്‍

  മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് “അമരം”. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി… 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് “അമരം” തിയേറ്ററുകളിൽ എത്തും.           മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു “അമരം”. മലയാളത്തിലെ ക്ലാസിക്ക് …

Read More »

‘തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്ര’; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

കോഴിക്കോട്: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയെന്ന വിശേഷണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം പുരസ്‌കാര വിവരം അറിയിച്ചത്. 2023ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് …

Read More »

20 ദിവസം, 250 കോടി; കുതിപ്പ് തുടര്‍ന്ന് കല്യാണി ചിത്രം ലോക

20 ദിവസം കൊണ്ട് 250 കോടിയെന്ന മിന്നും നേട്ടവുമായി കല്യാണി ചിത്രം ലോകയുടെ മുന്നേറ്റം തുടരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകയിലെ ആദ്യ ചിത്രം ലോക- ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കിംങ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇതുവരെ 257 കോടി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ …

Read More »

ടൊറന്റോ ചലച്ചിത്രോത്സവത്തിലേക്ക് 17 ഇന്ത്യൻ സിനിമകൾ, മലയാളത്തിൽ നിന്ന് കുഞ്ഞില

  ഈ മാസത്തെ ഉത്സവത്തിൽ റെക്കോഡ് എണ്ണം ഏഷ്യൻ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17. ഇതിൽ എട്ടെണ്ണവും ഇന്ത്യയിൽ നിന്നാണ്. ​ഗാന്ഡിജിയുടെ പേരിലുള്ള ഒരു സീരീസുമടക്കമാണിത്. കഴിഞ്ഞ വർഷം 11 ഏഷ്യൻ സിനിമകളായിരുന്നു ഫെസ്റ്റിവലിനെത്തിയത്. ‌‍‍‌‌‍8000 എൻട്രികളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെ‌‌ട്ടത്. ചലച്ചിത്രോത്സവത്തിന്റെ അൻപതാമത് വർഷമാണിത്. ഓസ്‍ക്കാർ , ​ഗോൾഡൻ ​​ഗ്ളോബ് മത്സരങ്ങളിലേക്ക് തിരഞ്ഞെ‌ടുക്കപ്പെടുന്നതിന്റെ ആദ്യപ‌‌ടിയായാണ് ഈ ഫെസ്റ്റിവലിനെ കാണുന്നത്. പായൽ കപാ‍ഡിയയു‌ടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സും രാജ് …

Read More »

ഓപ്പണിങ് കലക്ഷനില്‍ റെക്കോര്‍ഡിട്ട് രജനീകാന്ത് ചിത്രം ‘കൂലി’; ആഗോള തലത്തില്‍ നേടിയത് 151 കോടി

ചെന്നൈ: പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലിയുടെ ഓപ്പണിങ് കലക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. ആഗോളതലത്തില്‍ 151 കോടി രൂപയാണ് ഓപ്പണിങ് കലക്ഷന്‍ മാത്രമായി ചിത്രം നേടിയത്. കോളിവുഡിലെ റെക്കോഡ് തുകയാണ് ഇത്. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രം ലിയോ നേടിയ 148 കോടി രൂപയായിരുന്നു തമിഴ്‌നാട്ടിലെ ഇതുവരെയുള്ള റെക്കോര്‍ഡ് ഓപ്പണിങ് കലക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് കളക്ഷന്‍ കൂലി നേടിയെന്നാണ് …

Read More »

താരസംഘടനയെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പുതിയ പ്രസിഡന്റ്

കൊച്ചി: താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. വാശിയേറിയ മത്സരത്തില്‍ നടന്‍ ദേവനെ പരാജയപ്പെടുത്തി നടി ശ്വേത മേനോന്‍ പുതിയ പ്രസിഡന്റായി. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വനിത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നടന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി നടി കുക്കു പരമേശ്വരന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. നേരത്തേ അന്‍സിബ ഹസന്‍ …

Read More »

നിര്‍മാതാക്കളുടെ സംഘടനയെ ഇനി ലിസ്റ്റിന്‍ സ്റ്റീഫനും ബി രാകേഷും നയിക്കും; തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിനും വിനയനും തോല്‍വി

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. എന്‍പി സുബൈറാണ് ട്രഷറര്‍. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടപ്പോള്‍ ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. 110 വോട്ടുകളാണ് …

Read More »

ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയ്ക്ക് പണം നല്‍കും മുമ്പ് പരിശീലനം നല്‍കണം: അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍

തിരുവനന്തപുരം: സിനിമ നിര്‍മാണത്തിനായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണം നല്‍കും മുന്‍പ് പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം. തുടങ്ങിയവയായിരുന്നു അടൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ …

Read More »

രണ്ട് ദിവസം കൊണ്ട് അഞ്ചരക്കോടിയിലധികം കളക്ഷന്‍; സൂപ്പര്‍ ഹിറ്റിലേക്ക് ‘സുമതി വളവ്’

ഹൊറര്‍ ഫാമിലി തീമില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘സുമതി വളവ്’ സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിയുമ്പോള്‍ അഞ്ചരക്കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. കേരളത്തില്‍ നിന്നുമാത്രം രണ്ടു കോടിയിലധികം രൂപ കളക്ഷനുണ്ട്. രണ്ടാംദിവസവും ഹൗസ് ഫുള്‍ ആയാണ് ചിത്രം ഓടിയത്. അഡീഷണല്‍ ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. അര്‍ജുന്‍ അശോകന്‍, മാളവിക മനോജ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് …

Read More »

വിവാദ ചിത്രം ‘കേരള സ്റ്റോറിക്ക്’ ദേശീയ പുരസ്‌കാരം; ഉര്‍വശിക്കും വിജയരാഘവനും പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: 2023ലെ 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിസിസ് ചാറ്റര്‍ജി V/S നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12Th ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാന്റേയും റാണി മുഖര്‍ജിയുടേയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഇതെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുണ്ട്. ’12TH …

Read More »