മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്. സംഘം ചേര്‍ന്ന് ബഹളം വെച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ അനില്‍ രാജിന്റെ പരാതിയിലാണ് നടപടി.
ചൊവ്വാഴ്ച ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തിയിരുന്നു. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തില്‍ പോകാന്‍ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാര്‍ ബഹളം വച്ചിരുന്നു. ഇതിനെതിരെ പ്രിന്‍സിപ്പല്‍ കണ്ടാലറിയാവുന്ന കരാര്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
DeToor reflective wanderings…