തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ തീരത്ത് നിന്ന് കണ്ടെത്തിയ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇവ തീ പിടിക്കുന്നതും പൊള്ളൽ ഏൽപ്പിക്കുന്നതുമായ വസ്തുക്കളാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടുതൽ കണ്ടെയ്നറുകളും ചെറിയ ബോക്സുകളും ഒഴുകി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. ഈ ബോക്സുകളിൽ ആരും തൊടരുതെന്നും, കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം കേരളത്തിലെത്തും. കൂടാതെ, മുങ്ങിയ കപ്പലിന്റെ വിദഗ്ധസംഘവും കേരളത്തിലെത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിൽനിന്നുള്ള 29 കണ്ടെയ്നറുകൾ കേരള തീരത്തടിഞ്ഞു. ഇതിൽ 27 എണ്ണം കൊല്ലം തീരത്തും 2 എണ്ണം ആലപ്പുഴയിലുമാണ് കണ്ടെത്തിയത്.
DeToor reflective wanderings…