Saturday , October 4 2025, 4:54 am

സി.പി രാധാകൃഷ്ണന്‍ രാഷ്ട്രത്തിന്റെ 15-മത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി.പി രാധാകൃഷ്ണന്‍. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. സി.പി രാധാകൃഷ്ണന് 452 വോട്ട് കിട്ടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 15 വോട്ടുകള്‍ അസാധുവായി. 98.2 ശതമാനമായിരുന്നു പോളിംങ്.

Comments