Saturday , October 4 2025, 3:14 am

കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. 10ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബസിന്റെ ഡ്രൈവറെ പുറത്തെത്തിച്ചത്. ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം.

കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസ് ടിപ്പര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കോരപ്പുഴ പാലത്തിലെ ഇറക്കത്തില്‍ വച്ചാണ് അപകടമുണ്ടായത്. എതിര്‍ ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ഒമിനി വാനിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡില്‍ നിന്നുമാറി തെങ്ങില്‍ ഇടിച്ചാണ് നിന്നത്.

Comments