വൈക്കം: വൈക്കത്ത് മരണവീട്ടിലേക്ക് ആളുകളുമായി പോയ യാത്രാ വള്ളം മറിഞ്ഞു. 30ഓളം പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. വേമ്പനാട്ടു കായലിന് അടുത്തായാണ് വള്ളം മറിഞ്ഞത്. ഒരാളൊഴികെ മറ്റു യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വലിയ യാത്രാ വള്ളമാണ് മറിഞ്ഞത്. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. രക്ഷപ്പെട്ടവരെ വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments