തിരുവനന്തപുരം: ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. എ.ഐ 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആറുമണിയോടെ ലാന്‍ഡിങിന് തയാറെടുക്കുമ്പോഴാണ് വിമാനത്തിന്റെ മുന്‍വശത്ത് പക്ഷിയിടിച്ചത്.
പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്തെ റഡാര്‍ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
Comments
DeToor reflective wanderings…