ആലപ്പുഴ: സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. 2023 മുതല്‍ പാര്‍ട്ടിയെ നയിക്കുന്നത് ബിനോയ് വിശമാണ്. പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
Comments