തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ പിന്‍വലിഞ്ഞ് ബി.ജെ.പി. കേരള ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ആര്‍.എസ്.എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റിയത്. ഭാരതാംബയെയും വിവാദ ഭൂപടവും കാവിക്കൊടിയുമെല്ലാം മാറ്റിയ പോസ്റ്ററാണ് ബി.ജെ.പി പങ്കുവെച്ചത്. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് മാറ്റം. ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സര്‍ക്കാരിന്റെ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബി.ജെ.പി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
Comments
DeToor reflective wanderings…