കെ പി സി സി വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിരവധി ചുമതലകളുണ്ട്. അതിലൊന്നാണ് സമൂഹമാധ്യമചുമതല. ഇതിലേക്ക് കൂടുതൽ സമയം കണ്ടെത്താനാവാത്തതിന്റെ പരിമിതി മാസങ്ങൾക്ക് മുന്നേ നേത്ൃത്വത്തെ അറിയിച്ചതാണ്. എന്നാൽ ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണെന്ന് ബൽറാം ഫെയ്സ് ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. പോസ്റ്റിൽ പറയുന്നത്.മന്ത്രിമാരായ എം ബി രാജേഷും ശിവൻകുട്ടിയും ഇക്കാര്യത്തിൽ ആവേശം കാണിച്ച് ഇളിഭ്യരാവേണ്ട. തിരഞ്ഞെടുപ്പുകളുടെയും കെ പി സി സി പുനസംഘടനയുടെയും ഭാഗമായി മാധ്യമവിഭാഗത്തിലും അഴിച്ചുപണികൾ ആലോചിക്കുന്നുണ്ട്. മാധ്യമങ്ങളെ അറിയക്കേണ്ടതുണ്ടെങ്കിൽ ഉചിതസമയത്ത് നേതൃത്വം അറിയിക്കും. പൗരത്വസമരകാലത്ത് സമരക്കാരെ വെടി വെക്കാൻ വിളിച്ചുപറഞ്ഞ ബി ജെ പി നേതാവ് അനുരാഗ് ഠാക്കൂറിന്റെ അടുപ്പക്കാരനെന്ന് പറഞ്ഞ് അഭിമാനിക്കുന്ന ആളാണ് എം.ബി രാജേഷ്. ബീഹാറിൽ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നടത്തിയ ഐതിഹാസികമായ വോട്ട് അധികാർ യാത്രയെക്കുറിച്ച് ഇതേവരെ പ്രതികരിക്കാത്ത രാഷ്ട്രീയനേതാവാണ് രാജേഷ്. അദ്ദേഹത്തിന്റെ പരമോന്നതനേതാവ് പിണറായി വിജയനും ഇതേവരെ വാ തുറന്നിട്ടില്ല.തന്നെ ഒരു സ്ഥിരം വഴക്കാളിയായി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുന്ന ആളാണ് രാജേഷ് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ ഇത് കണ്ടതാണ്. അക്കാലത്ത് കാലടിസംസ്കൃതസർവകലാശാലയിൽ നടന്ന ബന്ധുനിയമനം പറയാതിരുന്നതായിരുന്നു ഞങ്ങളുടെ പരിമിതി.ഇനി വരുന്നതും ഇലക്ഷൻ കാലമാണല്ലോ.

കെ പി സി സി സമൂഹമാധ്യമചുമതല ഒഴിഞ്ഞിട്ടില്ല, ടെലിവിഷനുകളിലെ ടൈറ്റിൽ കാർഡല്ല രാഷ്‌ട്രീയപ്രവർത്തനമെന്ന് വി ടി ബാൽറാം
Comments