പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രം. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പ്രതിനിധികളെ അയച്ചിട്ടില്ല. മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.
ശനിയാഴ്ചയാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 3000ത്തിലധികം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രിയാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 3 സെഷനുകളായി ചർച്ചകൾ സംഘടിപ്പിക്കും. 7 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പരിപാടി സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിക്കുന്നത്.
Comments