Wednesday , June 25 2025, 11:54 pm

ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം

ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം.

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ നയന്‍ റോക്കറ്റിലാണ് കുതിച്ചുയര്‍ന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് യാത്രികര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

Comments