മലപ്പുറം: തുവ്വൂരില്‍ പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച് യുവാവ്. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ അതിക്രമത്തിനുമുതിര്‍ന്നത്.
മജീദിന്റെ മാമ്പുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നല്‍കിയെന്നും മറുപടി നല്‍കിയില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
മജീദിന്റെ അപേക്ഷയില്‍ അപാകതകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മജീദ് ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയും ആക്രമിക്കാന്‍ ശ്രമിച്ചു.
Comments
DeToor reflective wanderings…