കോഴിക്കോട്: താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചു. ഏഴ് വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിയായ 9 വയസ്സുള്ള അനയ രോഗം ബാധിച്ച് മരിച്ചത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ 5 പേരാണ് അസുഖം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. മലപ്പുറം സ്വദേശികളായ രണ്ടുപേരും കോഴിക്കോട് സ്വദേശികളായ മൂന്നുപേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 3 മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്.
Comments