തിരുവനന്തപുരം: സിനിമ നിര്‍മാണത്തിനായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണം നല്‍കും മുന്‍പ് പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം. തുടങ്ങിയവയായിരുന്നു അടൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവില്‍ വച്ചാണ് അധിക്ഷേപിച്ച് സംസാരിച്ചത്.
്
സര്‍ക്കാര്‍ പണം ലഭിച്ചവര്‍ക്ക് പരാതിയാണ്. ജനങ്ങളില്‍ നിന്ന് കരംപിരിച്ചെടുത്ത പണമാണെന്ന് പറഞ്ഞ് മനസ്സിലാക്കണം. സ്ത്രീയാത് കൊണ്ട് മാത്രം പണം കൊടുക്കരുത്. അവര്‍ക്കും പരിശീലനം നല്‍കണം. എല്ലാ പ്രയാസങ്ങളും അറിഞ്ഞ് വേണം പടമെടുക്കാന്‍. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ പണം നഷ്ടമാകുമെന്നും അടൂര്‍ പറഞ്ഞു. രണ്ട് ദിവസമായി തിരുവനന്തപുരത്താണ് സിനിമ കോണ്‍ക്ലേവ് നടക്കുന്നത്.

ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയ്ക്ക് പണം നല്‍കും മുമ്പ് പരിശീലനം നല്‍കണം: അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍
Comments