Friday , June 27 2025, 1:40 am

സ്കൈപ്പ് നിർത്തലാക്കുന്നു; ഇനി മൈക്രോസോഫ്റ്റിന്റെ ടീംസിന്റെ കാലം

ജനപ്രിയമായ വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് മെയ് മാസത്തോടെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷമാണ് സ്‌കൈപ്പ് ‘ സേവനം അവസാനിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ടീംസ് ആപ്പ് (Microsoft Teams) ന്റെ കടന്നുവരവോടെയാണ് സ്‌കൈപ്പ് നിർത്തലാക്കുന്നത്എന്നാണ് സൂചന.

2003-ൽ ആരംഭിച്ച സ്‌കൈപ്പ് ലോകത്തിലെ ആദ്യ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിലൊന്നാണ്. സ്‌കൈപ്പ് ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. മെയ് മാസത്തിൽ സ്‌കൈപ്പ് നിർത്തലാക്കുമെന്നും ചില സേവനങ്ങൾ മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

നിക്ലാസ് സെൻസ്ലോം എന്നീ വ്യവസായ സംരംഭകരായിരുന്നു സ്കൈപ്പിന്റെ നിർമ്മാതാക്കൾ. 2011-ൽ സ്‌കൈപ്പ് അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് ഏറ്റെടുത്തതോടെ വൻ മാറ്റങ്ങൾക്കാണ് സ്‌കൈപ്പ് സാക്ഷിയായത്. 2017-ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ മാധ്യമപ്രവർത്തരുമായി സംവദിക്കാൻ സ്‌കൈപ്പ് ഉപയോഗിച്ച സംഭവം ഏറെ വാർത്താ ശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമായി ഏകദേശം 170 ദശലക്ഷം ആളുകൾ സ്‌കൈപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Comments