കണ്ണൂർ :15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി. വിഷ്ണുവിനെയാണു പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി.ഏതാനും മാസം മുന്‍പാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തത്. എന്നാൽ ആത്മത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴിയെടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്ന വിവരം അറിഞ്ഞത്.
പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി.തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
DeToor reflective wanderings…