കണ്ണൂർ : സംസ്ഥാന സ്കൂൾ കലോത്സവ വിജയം ആഘോഷിക്കാൻ കണ്ണൂരിന് ഇന്ന് അവധിയില്ല. പകരം സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് നാലിനു സ്വർണക്കപ്പുമായി യാത്ര ടൗൺ സ്ക്വയറിൽ എത്തും. ഇവിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം നൽകും.
അതേസമയം കലോത്സവത്തിലെ വിജയത്തിൽ അവധിയുണ്ടോ എന്ന് ഒട്ടേറെപ്പേർ കണ്ണൂർ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം അന്വേഷണം നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച മറുപടി ലഭിക്കാത്തതിൽ നിരാശരായവർ ‘അഭിനന്ദനം മാത്രമേ ഉള്ളൂ? അവധി ഇല്ലല്ലേ’ എന്ന് കലക്ടറുടെ കലോത്സവ വിജയികൾക്കുള്ള അഭിനന്ദന കുറിപ്പിനു താഴെ കുറിച്ചു. ഏഴ് ഇനങ്ങളിലൊഴികെ ബാക്കി എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണു കണ്ണൂരിന്റെ ജൈത്രയാത്ര.
DeToor reflective wanderings…