Saturday , March 7 2026, 11:02 am

പള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; എറണാകുളത്ത് നൂറിലേറെ പേർ ചികിത്സയിൽ

എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യ വിഷബാധ. നൂറിലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

     ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. സ്വകാര്യ കമ്പനിയുടെ ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.

 

Comments