പാലക്കാട് : തേനാരി ഒകരംപള്ളത്തു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിലിട്ട് ഒരു സംഘം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളും ഒട്ടേറെ കേസുകളിൽ പ്രതികളുമായ 2 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.
പലിശയ്ക്കു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കവും മർദനത്തിനു പിന്നിലുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഈ മാസം 17നായിരുന്നു സംഭവം. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ കൊല്ലപ്പെട്ട രാത്രിയാണു സമാന രീതിയിൽ വിപിനു നേരെയും ആക്രമണമുണ്ടായത്. ഒരു സംഘം ആദ്യം ബലമായി പിടിച്ച് കയ്യും കാലും തോർത്ത് ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിലെ വൈദ്യുത പോസ്റ്റിൽ വിപിനെ കെട്ടിയിട്ടു. തുടർന്നാണ് വടി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചത്.
DeToor reflective wanderings…