കൊച്ചി:സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമായതോടെ ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിലാണു മാറ്റം വന്നത്.
കൂപ്പൺ ഉദ്ഘാടനം ദിലീപ് നടത്തുമെന്നു കാണിച്ച് പോസ്റ്ററുകളടക്കം അച്ചടിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ശക്തമായതിനു പിന്നാലെ കൊച്ചിൻ ദേവസ്വം ബോർഡിലും എതിർപ്പുയർന്നു. തുടർന്ന് വിഷയം പരിഹരിക്കാൻ ക്ഷേത്ര ഉപദേശക സമിതിക്ക് ബോര്‍ഡ് നിർദേശം നൽകി. താൻ ചടങ്ങിൽനിന്ന് പിന്മാറുകയാണെന്ന് ദിലീപ് തന്നെ അറിയിച്ചുവെന്ന് ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷൻ ബി.അശോക് കുമാർ വ്യക്തമാക്കി. വിവാദങ്ങൾക്കിടെ താൻ വരുന്നില്ലെന്ന് ദിലീപ് അറിയിച്ചതായാണ് അദ്ദേഹം പറഞ്ഞത്.
Comments
DeToor reflective wanderings…