Tuesday , March 3 2026, 6:19 pm

ചിത്രപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്;തലയിൽ ആഴത്തിലുള്ള മുറിവ്, കൊലപാതകമെന്ന് സംശയം

കൊച്ചി: മലയാറ്റൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 19 കാരി ചിത്രപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. ഡിസംബര്‍ ആറാം തീയതി കാണാതായ ചിത്രപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാല്‍ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

     സംഭവത്തില്‍ ചിത്രപ്രിയയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനുതൊട്ടരികെ രക്തം പുരണ്ട കല്ലും കണ്ടെത്തിയിരുന്നു.

Comments