Tuesday , March 3 2026, 9:29 am

ആധാറിൽ വലിയ മാറ്റം; ഇനി ഫോട്ടോക്കോപ്പിക്ക് വിലക്ക് — ഡിജിറ്റൽ വെരിഫിക്കേഷനിലേക്ക് രാജ്യം

ആധാര്‍ കാര്‍ഡില്‍ മാറ്റം വരുന്നു; ഇനിമുതല്‍ ഫോട്ടോകോപ്പി എടുക്കുന്നതില്‍ വിലക്ക് രേഖകളുടെ വേരിഫിക്കേഷന്‍ നടക്കാന്‍ പോകുന്നത് ഡിജിറ്റലായിഓരോ പൗരന്റെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്കിംഗ് ആവശ്യങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ആധാര്‍കാര്‍ഡ് ആവശ്യമായി വരാറുണ്ട്. ഇപ്പോഴിതാ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാനമായ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). മറ്റൊരാളിന്റെ ആധാര്‍കാര്‍ഡിന്റെ കോപ്പി എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിയമം.

         വ്യക്തിഗതമായ വിവരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റം. മറ്റൊരാളുടെ ആധാര്‍കാര്‍ഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു. രേഖകളുടെ വേരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുളള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പിലാക്കുമെന്ന് യുഐഡിഎഐ, സിഇഒ ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍കാര്‍ഡിന്റെ ലംഘനമായി കണക്കാക്കുന്നു.

Comments