Tuesday , March 3 2026, 7:49 am

കേന്ദ്രീയ വിദ്യാലയങ്ങളിൽ 10,000-ത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) 10,000-ത്തിലധികം അധ്യാപക, അനധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച് കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 10,173 ഒഴിവുകളുണ്ട്.അനുവദിച്ച 56,520 തസ്തികകളിൽ 8,457 എണ്ണം അധ്യാപക തസ്തികകളും 1,716 എണ്ണം അനധ്യാപക തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.

         പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതും ജീവനക്കാരുടെ വിരമിക്കൽ, രാജിവെക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ കാരണമാണ് ഒഴിവുകൾ തുടർച്ചയായി ഉണ്ടാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും, സ്ഥിരമായ നിയമനം കെവിഎസ് റിക്രൂട്ട്‌മെന്റ് നിയമങ്ങൾക്കനുസരിച്ച് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി നടത്താറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായി വരുമ്പോൾ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കാറുണ്ട്. കഴിഞ്ഞ വർഷം മാത്രം 6,920 കരാർ അധ്യാപകരെ നിയമിച്ചിരുന്നു. 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി ആകെ 33,350 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.   
Comments