Tuesday , March 3 2026, 8:16 pm

പുഴയരികിൽ ഉപേക്ഷിച്ച പട്ടികവർഗ വിദ്യാർത്ഥികളുടെ അപേക്ഷകൾ: ഓഫീസർക്കെതിരെ കാരണം കാണിക്കൽ നടപടി

പാലക്കാട്: പട്ടിക വർഗ വിദ്യാർഥികളുടെ അപേക്ഷകൾ പുഴയരികിൽ തള്ളിയ സംഭവത്തിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് നോട്ടീസ് നൽകി. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

      കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജീഷ് ഭാസ്കരനാണ് നോട്ടീസ് നൽകിയത്. മൂന്നുദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യം.സംഭവത്തിൽ പട്ടിക വർഗ വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട 15 അപേക്ഷയിൽ 11 പേരും അർഹരെന്ന് കണ്ടെത്തി. അർഹമായ അപേക്ഷകൾ പട്ടിക വർഗ ഡയറക്ടറേറ്റിലേക്ക് കൈമാറിയെന്ന് ജില്ലാ പട്ടിക വർഗ ഓഫീസർ അറിയിച്ചു.

Comments