Tuesday , March 3 2026, 9:54 pm

പുത്തൂർ പാർക്കിലെ മാനുകളുടെ മരണം; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച്​ വനം മന്ത്രി

പു​ത്തൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 മാ​നു​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ​മ്മ​തി​ച്ച്​ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വാ​ച്ച​ർ​മാ​ർ​ക്ക്​ വീ​ഴ്ച സം​ഭ​വി​ച്ചാ​യും വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

      സം​ഭ​വ​ത്തി​ൽ ര​ണ്ടു​ ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മാ​നു​ക​ൾ കൂ​ട്ടി​ൽ ക​യ​റി​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ മൃ​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​കാ​നും അ​ക​ത്തു​വ​രാ​നും സാ​ധി​ക്കാ​ത്ത​വി​ധ​ത്തി​ലു​ള്ള ക​ന​ത്ത സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Comments