Thursday , March 5 2026, 5:13 pm

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: എന്യൂമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈ മാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണി വരെ ഏകദേശം 64,45,755 പേർക്ക്  (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

        എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. നവംവർ 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും  നിരീക്ഷിക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് കേരളത്തെ സംബന്ധിച്ചിടത്തോളം തടസ്സങ്ങൾ ഒന്നുമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

Comments