രാജ്യവ്യാപക എസ്ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) രണ്ടാം ഘട്ടം ഇന്ന് അർധരാത്രി മുതൽ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
36 സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ എസ്ഐആർ പ്രക്രിയയാണ് ഇത്. അവസാനമായി എസ്ഐആർ നടന്നത് 2002-04 ൽ ആണ്, 21 വർഷം മുമ്പ്. വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടർപട്ടികയിൽ പ്രശ്നം ഉന്നയിച്ചിരുന്നെന്നും അപ്പീലുകളില്ലാതെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തീകരിച്ചതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
DeToor reflective wanderings…