ആരോഗ്യത്തിന് പാൽ നല്ലതാണെന്ന് നമുക്കറിയാം. പാൽ ചേർത്ത നല്ല കടുപ്പത്തിലുള്ള ഒരു ചായയോ കാപ്പിയോ എന്നും മലയാളികൾക്ക് നിർബന്ധമാണ്. പനീറും, ചീസും, ബട്ടറും, ഷേക്കും, ഐസ്ക്രീമുമൊക്കയായി പല രീതിയില്‍ നമ്മുടെയുള്ളിൽ ദിവസവും പാല്‍ എത്തുന്നുണ്ട്. . നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും പാൽ കുടിച്ചാൽ ശരീരത്തിന് എന്തു സംഭവിക്കും എന്നറിയണ്ടേ?
എല്ലുകളുടെ ആരോഗ്യം:പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ. എല്ലുകൾക്ക് ആരോഗ്യം നൽകുന്ന കാത്സ്യവും വൈറ്റമിൻ ഡി യും പാലിൽ ധാരാളം ഉണ്ട്. ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരും.
ശരീരഭാരം കുറയ്ക്കാൻ:ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാലിൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പാൽ കുടിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. പാലിലടങ്ങിയ അന്നജം ഊർജമേകുകയും പ്രോട്ടീന്‍ വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. ബ്രാഞ്ച്ഡ് ചെയ്ൻ അമിനോ ആസിഡ് (BCAA) അടങ്ങിയതിനാൽ മസിൽ മാസ് ഉണ്ടാകാനും നിലനിർത്താനും പാൽ സഹായിക്കും. പാലിലെ കേസിൻ, വേയ് പ്രോട്ടീനുകളും പേശികളുടെ നിർമാണത്തിനു സഹായിക്കും.
DeToor reflective wanderings…