Tuesday , March 3 2026, 10:53 pm

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപ ആയി. ഗ്രാമിന് 11,465 രൂപ നല്‍കണം. ഇന്നലെ രണ്ട് തവണ സ്വര്‍ണവില ഇടിവ് രേഖപ്പെടുത്തി. രാവിലെ ഒരു പവന്റെ വില 93,280 രൂപ, ഉച്ചയ്ക്ക് ശേഷം 92,320 രൂപ ആയി കുറഞ്ഞു.രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വന്‍ ലാഭത്തിനായി വ്യാപകമായി സ്വര്‍ണം വിറ്റതായും ഇതാണ് കേരളത്തില്‍ വില കുറയാന്‍ പ്രധാന കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒറ്റദിവസം ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത് സമീപകാലത്ത് അപൂര്‍വമാണ്.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്നത്, ആഗോള വിപണിയിലെ ചെറിയ ചലനങ്ങളും നേരിട്ട് ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നു.

 

Comments