Thursday , March 5 2026, 4:54 pm

സാങ്കേതിക പ്രശ്നങ്ങൾ മനുഷ്യജീവിതത്തിന് മുകളിലോ? കർഷകന്റെ ആത്മഹത്യ ചോദ്യങ്ങൾ ഉയർത്തുന്നു

പാലക്കാട് : അട്ടപ്പാടിയില്‍ കര്‍ഷകന്‍ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.ഇന്ന് ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

Comments