Saturday , October 4 2025, 3:43 am

സോനം വാങ് ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി സുപ്രീം കോടതിയിൽ

ലഡാക് ജനകീയ പ്രക്ഷോഭത്തിൻ്റെ പേരിൽ തടവിലായ സോനം വാങ് ചുകിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി സുപ്രീം കോടതിയിൽ. ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചാണ് വാങ്ങ് ചുകിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിന് സ്വയം ഭരണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 24 ന് നടന്ന ജനകീയ പ്രക്ഷോഭത്തിൻ്റെ പേരിലായിരുന്നു അറസ്റ്റ് . അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് പൊലീസിൻ്റെ കുറ്റാരോപണം. എന്നാൽ എഫ്. ഐ ആറിൻ്റെ പകർപ്പ് ഇതേവരെയും ലഭ്യമാക്കിയിട്ടില്ലെന്ന് ഗീതാഞ്ജലിയുടെ ഹരജിയിൽ പറയുന്നു. അറസ്റ്റിലായതിന് ശേഷം ഭർത്താവുമായി സംസാരിക്കാൻ അനുവദിച്ചിട്ടില്ല . രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.

Comments