Saturday , October 4 2025, 3:30 am

തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; നില അതീവ ഗുരുതരം

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വെട്ടം സ്വദേശിയായ 78കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അസുഖം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസം മുന്‍പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

Comments