ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിലുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെന്നെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments