രാമനാട്ടുകര: സഹപാഠിയുടെ വീടിന് വെളിച്ചമെത്തിക്കാന്‍ സ്‌ക്രാപ് ചലഞ്ചിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാടൊന്നിച്ചു. 2 മണിക്കൂറിനുള്ളില്‍ 36000 രൂപയുടെ സ്‌ക്രാപുകളാണ് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത്. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.
എന്‍എസ്എസ് ആവിഷ്‌കരിച്ച ഭവനം പദ്ധതിയുടെ ഭാഗമായാണ് സ്‌ക്രാപ് ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ വീടുകളിലെത്തി ചിരട്ട, ന്യൂസ് പേപ്പര്‍, നോട്ട്ബുക്ക്, പാത്രങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു. പദ്ധതിയെ കുറിച്ചറിഞ്ഞ നാട്ടുകാര്‍ കുട്ടികളോടൊപ്പം ഒത്തൊരുമിച്ചു. 100 വോളണ്ടിയര്‍മാരാണ് പദ്ധതിക്കായി മുന്നിട്ടിറങ്ങിയത്. പിരിച്ച തുക കൊണ്ട് സഹപാഠിയുടെ വീടിന്റെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.