Saturday , October 4 2025, 4:51 am

ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്ത് കുടുംബത്തെ തെരുവിലിറക്കി സ്വകാര്യ ധനമിടപാട് സ്ഥാപനം

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗിയായ കുട്ടിയുടെ വീട് ജപ്തി ചെയ്തും വീട്ടുകാരെ പുറത്താക്കിയും സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം താഴിട്ടുപൂട്ടിയത്. കുട്ടിയുടെ മരുന്നുള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിനുള്ളില്‍ നിന്നും എടുക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പൂട്ട് തകര്‍ത്ത് വീട്ടുകാരെ അകത്ത് കയറ്റുകയായിരുന്നു.

2019ല്‍ കട തുടങ്ങാനായാണ് സന്ദീപ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 40 ലക്ഷം രൂപ വായ്പയെടുത്തത്. കോവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശ മാത്രം 10 ലക്ഷം രൂപയായി. ഇതിനിടെയാണ് 10 വയസ്സുള്ള കുട്ടിക്ക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സാ ചിലവും വായ്പയുമെല്ലാം കൂടി കുടുംബത്തിന് താങ്ങാനാവാത്ത കടബാധ്യതയിലേക്ക് എത്തുകയായിരുന്നു. വീട് വിറ്റ് ലോണ്‍ അടയ്ക്കാമെന്ന് സന്ദീപ് പറഞ്ഞെങ്കിലും ധനകാര്യ സ്ഥാപനം സമ്മതിച്ചില്ല.

Comments