കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. കലക്ടര്‍ അധ്യക്ഷനായ ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീക്കം. മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. സമാന രീതിയില്‍ മറ്റിടങ്ങളിലും റോഡ് തകരാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍. തുടര്‍ന്നാണ് ടോള്‍പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല.
Comments