Saturday , October 4 2025, 5:10 am

വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലും ആപ്പും ഉപയോഗിച്ച് പേര് തിരുത്തലുകള്‍ വരുത്താന്‍ ഇനി ‘ഇ സൈന്‍’ നിര്‍ബന്ധം. പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ കാണിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും യഥാക്രമം ഫോം 6, 7, 8 എന്നിവ പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. ഇതിനാണ് ഇപ്പോള്‍ ഇ സൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നേരത്തേ ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും വോട്ടര്‍പട്ടികയില്‍ പേരു നല്‍കാനും തിരുത്താനും ഒഴിവാക്കാനും സാധിക്കുമായിരുന്നു. ഫോണ്‍ നമ്പര്‍ പരിശോധിച്ചിരുന്നുമില്ല. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6000ത്തിലധികം പേരുകള്‍ നീക്കം ചെയ്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Comments