Saturday , October 4 2025, 4:52 am

മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പെണ്‍കുട്ടികളെ പീഢിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച പ്രതി അറസ്റ്റില്‍. ചൈല്‍ഡ്‌ലൈനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരമന പോലീസാണ് 38കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 13ഉം 14ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഢനത്തിനിരയായത്.

കുട്ടികളെ നഗ്ന വീഡിയോ കാണിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Comments