Saturday , October 4 2025, 8:25 am

പുതുക്കിയ ജിഎസ്ടി നാളെമുതല്‍ പ്രാബല്യത്തില്‍; മില്‍മയുടെ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും

തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. ജിഎസ്ടി ഇളവിന്റെ ഭാഗമായി മില്‍മ പാലുല്‍പ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്. നെയ്യ്് ഒരുലിറ്ററിന് 45 രൂപ കുറയും. നെയ്യിന്റെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറഞ്ഞത്.

യ്യെ്, വെണ്ണ, ഐസ്‌ക്രീം തുടങ്ങിയവയുടെയെല്ലാം വിലയിലാണ് കുറവ് വരിക. പനീറിന്റെ ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഐസ്‌ക്രീമിന്റെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറച്ചത്.

ജി.എസ്.ടി പരിഷ്‌കാരം സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും നികുതി ഭാരത്തില്‍ നിന്നും ജനങ്ങള്‍ക്ക് മോചനമുണ്ടാകുമെന്നുമാണ് പ്രധാനമന്ത്രി ജി.എസ്.ടി പരിഷ്‌കരണത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Comments