Saturday , October 4 2025, 5:09 am

മകളെ ലൈംഗിക പീഢനത്തിനിരയാക്കി; പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് കേസിലെ പ്രതി. തടവിന് പുറമെ 1,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 14മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പും അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.

 

 

Comments