പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ മരിക്കും മുമ്പ് കുറിപ്പെഴുതി ചുവരില്‍ ഒട്ടിച്ചു വെച്ചിരുന്നു. പങ്കജയുടെ മറവി രോഗം മക്കള്‍ക്ക് ഭാരമാകരുതെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പങ്കജയെ കൊലപ്പെടുത്തി താനും മരിക്കുന്നുവെന്നും കുറിപ്പിലുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.