Saturday , October 4 2025, 8:24 am

ഇന്ത്യയില്‍ നിന്ന് ഗ്രീസിലേക്ക് നേരിട്ട് പറക്കാം; പുതിയ റൂട്ട് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇനി നേരിട്ട് ഗ്രീസിലേക്ക് പറക്കാം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോയാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചയില്‍ ഏഥന്‍സിലേക്ക് 6 വിമാന സര്‍വീസുകളാണ് കമ്പനി തുടങ്ങുക.

2026 ജനുവരി മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ബസ് എ321 എക്‌സ്.എല്‍. ആര്‍ എന്ന വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ വര്‍ഷം പുതുതായി പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തേ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകളാണ് തുടങ്ങുക. ഇതോടെ ഇന്ത്യയില്‍ നിന്നും ഗ്രീസിലേക്ക് സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയായി ഇന്‍ഡിഗോ മാറും.

Comments