തൃശൂര്‍: ഇടയാത്ത, ആളുകള്‍ക്കു നേരെ തിരിഞ്ഞോടാത്ത ആന. അതും അമ്പലത്തില്‍. ആലോചിക്കുമ്പോള്‍ തന്നെ കൗതുകമുള്ളൊരു കാഴ്ചയാണ് തൃശൂരിലെ വടക്കേക്കാട് കല്ലൂര്‍ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഭവിച്ചത്. എന്നാല്‍ ഇത് സാധാരണ ജീവനുള്ള ആനയല്ല. ഒരു റോബോട്ടിക്ക് ആനയാണ്. പത്മനാഭപുരം പത്മനാഭന്‍ എന്ന് പേരിട്ടിരിക്കുന്ന ആന ഇനി ക്ഷേത്രത്തിന് സ്വന്തമാണ്. ആനയെ സ്‌പോണ്‍സര്‍ ചെയ്തതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. അഞ്ച് ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ആനയ്ക്ക് 11 അടി പൊക്കവും 800 കിലോ ഭാരവുമുണ്ട്. ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ ഇ ആര്‍ട്ട്‌സ് എന്ന സ്ഥാപനമാണ് ആനയെ നിര്‍മിച്ചത്.
Comments