Saturday , October 4 2025, 3:39 am

ലണ്ടനെ വിറപ്പിച്ച് ‘കുടിയേറ്റ വിരുദ്ധ റാലി’; സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാർക്ക് ക്രൂരമർദ്ദനം; നാടുവിടേണ്ടി വരുമോ ഇന്ത്യക്കാർ? 

ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് ‘കുടിയേറ്റ വിരുദ്ധ റാലി. ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതു പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപക നേതാവ് ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ആയിരുന്നു റാലി. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ടോമി റോബിൻസൺ. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവൽക്കരിക്കപ്പെടുന്നു എന്ന വിമർശനമുന്നയിച്ചാണ് റാലി. ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുത്തു. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾ കടുത്ത ആശങ്കയിലാണ്.

പ്രതിഷേധക്കാർക്കെതിരെ നഗരത്തിന്റെ പല ഭാഗത്തും എതിർ ചേരിക്കാരും സംഘടിച്ചിരുന്നു. ഇതോടെ ഫാസിസ്റ്റ് വിരുദ്ധവാദികളും തീവ്ര വംശീയവാദികളും തമ്മിലുള്ള സംഘർഷത്തിലേക്ക് പലയിടത്തും കാര്യങ്ങൾ മാറുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് 1000 ത്തോളം പോലീസുകാരെ റാലി നിയന്ത്രിക്കാൻ നിയമിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ പോലീസുകാരെ ക്രൂരമായി മർദ്ദിച്ചു. 26 പേർക്ക് മർദ്ദനമേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

 

Comments