Saturday , October 4 2025, 3:43 am

പരീക്ഷയില്‍ കുട്ടികള്‍ പരാജയപ്പെട്ടാല്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം അധ്യാപകര്‍ക്ക്- വിദ്യഭ്യാസമന്ത്രി

തിരുവനന്തപുരം: ക്ലാസില്‍ ഒരു കുട്ടി പരാജയപ്പെട്ടാല്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം അധ്യാപകന്റേതാണെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓരോ വിദ്യാര്‍ത്ഥിയുടേയും ഭാവിയാണ് ഓരോ അധ്യാപകന്റേയും കൈകളില്‍ ഏല്‍പ്പിക്കുന്നത്. വിദ്യാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരാനുള്ള ഉത്തരവാദിത്തം അധ്യാപകനുണ്ട്. ഒരു വിഷയത്തില്‍ ഒരു വിദ്യാര്‍ത്ഥി തോറ്റാല്‍ അതിന് ആദ്യം മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഓരോ വിദ്യാര്‍ത്ഥിയുടേയും നാട്ടിലെ രക്ഷകര്‍ത്താവ് അധ്യാപകനാണ്. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ എല്ലാ കാര്യത്തിലും മാതൃക അധ്യാപകരാണ്. അതിനനുസരിച്ച് സമീപനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. അധ്യാപക അവാര്‍ഡ് അടുത്തവര്‍ഷം മുതല്‍ ഇരുപതിനായിരം രൂപയാക്കി ഉയര്‍ത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് ആണെങ്കിലും നിയമനത്തിനു മുന്‍പ് പ്രവേശന പരീക്ഷ നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

Comments